Trending

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി വെററ മുജീബ്കസ്റ്റഡിയിൽ രണ്ടാം പ്രതി ഷഫീഖ് ഒളിവിൽ

കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ ഒന്നാം പ്രതി വെറ്റ മുജീബ് പൊലീസ് കസ്റ്റഡിയിൽ. രണ്ടാം പ്രതി ഷഫീഖ് ഒളിവിൽ മൂന്നാം പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് വേണ്ടിയും തിരച്ചിൽ ഊർജിതം. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്.

കഴിഞ്ഞ ദിവസമാണ് സിപിഐഎം പ്രവർത്തകൻ സിയാദ് കൊല്ലപ്പത്. കൊവിഡ് നീരിക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം നൽകി തിരികെ വരുമ്പോഴായിരുന്നു സിയാദിന് വെട്ടേറ്റത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട പ്രതി വെറ്റ മുജീബിനെ കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ ഇയാൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അതേസമയം, സിയാദിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

കൊലപാതക കാരണം ഇപ്പോഴും വ്യക്തമല്ല. ഗുണ്ട സംഘത്തിൽ ഉണ്ടായിരുന്ന വിട്ടോബ ഫൈസലിനെ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് നിഗമനം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!