News

ട്രഷറികളിൽ പെൻഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി

സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികൾ മുഖേനയുള്ള സെപ്റ്റംബർ മാസത്തെ കേരള സംസ്ഥാന പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.

പെൻഷൻകാർ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെൻഷൻ കൈപ്പറ്റാൻ ട്രഷറികളെ സമീപിക്കാം. നിശ്ചിത ദിവസങ്ങളിൽ പെൻഷൻ കൈപ്പറ്റാൻ കഴിയാത്തവർക്ക് തുടർന്നുള്ള പ്രവൃത്തിദിനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ട്രഷറികളിൽ എത്താം.

പെൻഷൻ വിതരണം ചെയ്യുന്ന തിയതി, സമയം, അക്കൗണ്ട്നമ്പർ വിവരം എന്നിവ ക്രമത്തിൽ:

ആഗസ്റ്റ് 20ന് രാവിലെ 10 മുതൽ ഒന്നുവരെ ട്രഷറി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്ക്. ഉച്ചക്ക് രണ്ടു മുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്ക്.

21 ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ മൂന്നിൽ അവസാനിക്കുന്നവർക്ക്.

24ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ അഞ്ചിൽ അവസാനിക്കുന്നവർക്ക്.

25ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഏഴിൽ അവസാനിക്കുന്നവർക്ക്.

26ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഒൻപതിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും.

നേരിട്ടെത്താൻ കഴിയാത്ത പെൻഷൻകാർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകും. പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!