Local

അറിയിപ്പ്

വാഹൻ സാരഥി സോഫ്ട് വെയർ ഉപയോഗിക്കാൻ ഉത്തരവായി

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വാഹൻ സാരഥി സോഫ്റ്റ്‌വെയർ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ഉപയോഗിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. മോട്ടോർ വാഹന വകുപ്പിൽ ചെയ്യേണ്ട ജോലികളിൽ വാഹൻ സാരഥി സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ മോഡ്യൂളുകളും വകുപ്പിന്റെ ഓൺലൈൻ സേവനത്തിന് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്.

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംസെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.കോം(കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ  http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും 350/- രൂപ (എസ്.സി, എസ്.റ്റി 150/- രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും കോളേജിൽ ലഭ്യമാക്കണം. പ്രോസ്‌പെക്ടസ് www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2234374, 2961916.

വിവരാവകാശ കമ്മീഷൻ ഓഡിയോ ഹിയറിംഗ് നടത്തും

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഫയലുകൾ തീർപ്പാക്കുന്നതിന് ഓഡിയോ ഹിയറിംഗ് (ടെലിഫോൺ മുഖേന) നടത്തും. കമ്മീഷനിൽ നൽകുന്ന എല്ലാ അപേക്ഷകളിലും അപേക്ഷകന്റെ ടെലഫോൺ നമ്പർ രേഖപ്പെടുത്തണം. കോവിഡിനെ തുടർന്ന് നേരിട്ടുള്ള ഹിയറിംഗ് കമ്മീഷൻ നിർത്തിവച്ചിരിക്കുകയാണ്.

ധനകാര്യ കമ്മീഷൻ: പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാം

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധനകാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1, ഗവ.സെക്രട്ടറിയേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ  finssfca@gmail.com  എന്ന ഇ-മെയിലിലോ സെപ്റ്റംബർ 15 നകം ലഭിക്കണം.
മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ചെയർമാനായും ധനകാര്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളായുമാണ് ആറാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസ്ഥിതി അവലോകനം ചെയ്ത് അവയ്ക്ക് ധനവിന്യാസം നടത്തുന്നതിനും അവയുടെ തനത് വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമായി ചെലവ് ചെയ്യുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതിനും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ കൂടുതൽ ജനപങ്കാളിത്തത്തോടെ സുതാര്യവും ഫലപ്രദമാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ www.finance.kerala.gov.in/sfc.jsp-ൽ ലഭ്യമാണ്. പൊതുജനങ്ങളിൽ നിന്നും ഏതെല്ലാം വിഷയങ്ങളിലാണ് കമ്മീഷൻ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നത് എന്നതും വെബ്‌സൈറ്റിൽ പ്രത്യേകമായി കൊടുത്തിട്ടുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!