Trending

ജവഹർ യൂത്ത് ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ മാതൃകാപരം – എം ധനീഷ് ലാൽ

കുന്ദമംഗലം: കോവിഡ് കാലം ആരംഭിച്ചത് മുതലുള്ള ജവഹർ യൂത്ത് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ തീർത്തും അഭിനന്ദനം അർഹിക്കുന്നതും മാതൃകാപരവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ്ലാൽ. സംസ്ഥാനത്ത് ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിട്ടും വീടുകളിൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി ജവഹർ യൂത്ത് ഫൗണ്ടേഷൻ ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയിൽ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൂവ്വാട്ട് പറമ്പിൽ വെച്ചു നടത്തിയ ടി വി യുടെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.സി ഹബീബ് തമ്പി മുഖ്യാതിഥിയായിരുന്നു. ജവഹർ യൂത്ത് ഫൗണ്ടേഷൻ കൺവീനർ അഡ്വ. ഗഫൂർ പുത്തൻപുര, യൂത്ത് കോൺഗ്രസ് നേതാവ് വി. കെ.എ കബീർ ഫൗണ്ടേഷൻ ഭാരവാഹികളായ ഫാറൂഖ് പുത്തലത്ത്, ജ്യോതി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!