Trending

പ്രളയം വീടെടുത്ത വിദ്യാർത്ഥിനിക്ക് സ്നേഹവീടൊരുക്കി മർകസ് ഗേൾസ് സ്‌കൂൾ

കുന്നമംഗലം: 2019 ഓഗസ്റ്റ് മാസത്തിൽ നടന്ന പ്രളയത്തിൽ നിലംപൊത്താനായ പരുവത്തിലായിരുന്നു മർകസ് ഗേൾസ് സ്‌കൂൾ വിദ്യാർത്ഥിനി ഫർഹയുടെ മിനി ചാത്തങ്കാവിലെ മൺവീട്. സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ഭവനങ്ങളിലേക്ക് സഹായവുമായി പോയ സ്‌കൂളിലെ അധ്യാപക-പി.ടി.ഐ സംഘം ദയനീയമായ ഈ വീട് കണ്ടപ്പോൾ തീരുമാനിച്ചതാണ് അവൾക്കു പുതിയൊരു വീട് നിർമിച്ചു നൽകാൻ.

കഴിഞ്ഞ ഒക്ടോബറിൽ സി മുഹമ്മദ് ഫൈസി ചാത്തമംഗലത്തെ കുറ്റിയടിച്ചു. സ്‌കൂളിലെ വിദ്യാർഥികൾ, മർകസ് പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഒരുമിച്ചു ശേഖരിച്ച 6 ലക്ഷം രൂപക്ക് സുന്ദരമായ വീട് പൂർത്തിയായിരിക്കുന്നു.

ഇന്ന് മർകസിൽ നടക്കുന്ന ചടങ്ങിൽ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വീടിന്റെ താക്കോൽ ഫർഹയുടെയുടെ പിതാവ് അബ്ദുൽ മജീദിന് കൈമാറും. ഇതോടൊപ്പം വയനാട് പത്തുമല ദുരത്നത്തിൽ വീട് മണ്ണെടുത്ത ഇലഞ്ഞിക്കൽ ഖദീജക്ക് മേപ്പാടിയിൽ മർകസ് അലുമ്നൈ നിർമിച്ചു നൽകിയ വീടിൻറെ താക്കോലും കൈമാറും. പി.ടി.എ റഹീം എം.എൽ.എ, സി മുഹമ്മദ് ഫൈസി, സി.പി ഉബൈദുല്ല സഖാഫി, സ്‌കൂൾ പ്രിൻസിപ്പൽ റഷീദ് എന്നിവർ സംബന്ധിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!