Local

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

1.3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്
നിര്‍മ്മാണ പ്രവൃത്തിക്കുള്ള ഫണ്ട് അനുവദിച്ചത്.

നൂറ് വര്‍ഷത്തെ പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ കുന്ദമഗലം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഇതേ കെട്ടിടത്തിലാണുള്ളത്. അസൗകര്യങ്ങള്‍ക്ക്
നടുവില്‍ വീര്‍പ്പുമുട്ടുന്ന ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ശാപമോക്ഷം ലഭിക്കാന്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക്
മാറ്റുന്നതോടെ അവസരമൊരുങ്ങും.

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കോടതി കെട്ടിടത്തിന്‍റെ 1 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍
ആരംഭിക്കണമെങ്കില്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇപ്പോഴുള്ള കെട്ടിടം കോടതിക്ക്
മാത്രമായി ഉപയോഗപ്പെടുത്തുകയും നൂറ് വര്‍ഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തിന്‍റെ ചരിത്ര പ്രാധാന്യം
പരിഗണിച്ച് രൂപകല്‍പനയിലെ പ്രൗഢി നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുകയും ചെയ്യുന്ന രീതിയിലാണ്
പൊതുമരാമത്ത് കെട്ടിട വിഭാഗം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.

കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത്
6500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പോലീസ് സ്റ്റേഷന്‍റെ കെട്ടിടം നിര്‍മ്മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍
കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി കരാര്‍ ഏറ്റെടുത്ത പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
എന്‍.ഐ.ടി ആര്‍ക്കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടം എല്ലാവിധ ആധുനിക
സൗകര്യങ്ങളോടെയുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ട് നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ താഴെ നിലയില്‍
വിസിറ്റേഴ്സ് ലോബി, എസ്.എച്ച്.ഒ കാബിന്‍, എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം,
കമ്പ്യൂട്ടര്‍ റൂം, ടോയ്ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്‍റ് വെപ്പണ്‍സ്
റൂം, ഹോംഗാര്‍ഡ് റെസ്റ്റ് റൂം, കോറിഡോര്‍, വരാന്ത, ഓപ്പൻ കോര്‍ട്ട് യാര്‍ഡ്, പോര്‍ച്ച് എന്നിവയും
ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് ജെന്‍സ് റെസ്റ്റ് റൂം, ഒരു ലേഡീസ് റെസ്റ്റ് റൂം, ഡോക്യുമെന്‍റ്സ്
ആന്‍റ് റെക്കോര്‍ഡ്സ് റൂം, ക്രൈം വിംഗ്, ലോക്കര്‍ റൂം, വരാന്ത, ടോയ്ലറ്റ് എന്നിവയും
ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് സൈറ്റില്‍ നിലവിലുള്ള പഴയ
ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചുനീക്കാന്‍ ലേലം ചെയ്ത് കരാറുകാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്കുള്ള
റോഡിന് 95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കി കരാര്‍ നല്‍കിയിരിക്കയാണ്. ഗേറ്റും അനുബന്ധ സൗകര്യങ്ങളും
ഒരുക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. റോഡിനും ഗേറ്റ് ഉള്‍പ്പെടെയുളള
പ്രവൃത്തികള്‍ക്കും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.

കുന്ദമംഗലത്തെ ഏറ്റവും ഉയരം കൂടിയതും വിസ്താരമേറിയതുമായ മിനി സിവില്‍ സ്റ്റേഷന്‍ ആഗസ്ത്
10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. കുന്ദമംഗലത്തിന്‍റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലാണ്
പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റേയും പ്രവൃത്തി പുരോഗമിച്ചു വരുന്നത്. 2019 മാര്‍ച്ച് 9 ന് തൊഴില്‍
വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഈ
വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തുന്നതിന് ഉദ്ദേശിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായെത്തിയ
കോവിഡ് മഹാമാരി കാരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം വരികയായിരുന്നു. എങ്കിലും സെപ്തംബര്‍
30 ന് മുമ്പായി ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.ടി.എ റഹീം എം.എല്‍.എ
പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!