തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യം തള്ളി. സ്വപ്ന, സെയ്തലവി, സംജു, മുഹമ്മദ് അബ്ദുൾ ഷമീം, അബ്ദു ജഠ, മുഹമ്മദ് അൻവർ, അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത്, ജിഫ്സൽ സിവി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
എറണാകുളം സാമ്പത്തിക കുറ്റക്യത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാൻ എൻഐഎ അനുമതി തേടി. യുഎഇയിലെത്തിയ സംഘമാണ് അനുമതി തേടിയത്. കോൺസുൽ ജനറൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴിയെടുക്കാനാണ് അനുവാദം ചോദിച്ചത്. ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കൂടാതെ കൂടുതൽ പേരെ ചോദ്യം ചെയ്യും.