Sports

ക്രിക്കറ്റിലെ വമ്പന്‍ അട്ടിമറി; ലോകചാമ്പ്യന്‍മാരെ തുരത്തി അയര്‍ലന്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ഏകദിനത്തില്‍ വമ്പന്‍ അട്ടിമറിയുമായി അയര്‍ലാന്റ്. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച വിജയലക്ഷ്യമായ 329 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ബോള്‍ ശേഷിക്കെ ഐറിഷ് പട മറികടന്നു. ഏഴുവിക്കറ്റിന്റെ വിജയം.

ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്റെ (106) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്. ടോം ബാന്റണ്‍ 58, ഡേവിഡ് വില്ലി 51, ടോം കറെന്‍ 38 എന്നിവരുടെ ഇന്നിംഗ്‌സുകളും ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു. 49.5 ഓവറില്‍ 328 റണ്‍സ് അടിച്ചുകൂട്ടി ഇംഗ്ലണ്ട് ഓള്‍ഔട്ടായി. അയര്‍ലാന്‍ഡിനായി ക്രെയ്ഗ് യങ് മൂന്നും ജോഷ്വ ലിറ്റിലും കര്‍ട്ടിസ് കാംപറും രണ്ടു വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിംഗിനറിയ ഐറിഷ് പടയുടെ വിജയത്തിന് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങിന്റെയും (142) ക്യാപ്റ്റന്‍ ആന്‍ഡ്രു ബാള്‍ബിര്‍നിയുടെയും (113) സെഞ്ച്വറി അടിത്തറപാകി. ഇരുവരും പുറത്തായ ശേഷം ഹാരി ഹെക്ടറും (26 പന്തില്‍ 29) കെവിന്‍ ഒബ്രെയ്‌നും (15 പന്തില്‍ 21) ചേര്‍ന്നു വിജയലക്ഷ്യം മറികടന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!