ക്രിക്കറ്റിലെ വമ്പന്‍ അട്ടിമറി; ലോകചാമ്പ്യന്‍മാരെ തുരത്തി അയര്‍ലന്റ്
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ഏകദിനത്തില്‍ വമ്പന്‍ അട്ടിമറിയുമായി അയര്‍ലാന്റ്. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച വിജയലക്ഷ്യമായ 329 റണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ബോള്‍ ശേഷിക്കെ ഐറിഷ് പട മറികടന്നു. ഏഴുവിക്കറ്റിന്റെ വിജയം. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്റെ (106) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് കരുത്തായത്. ടോം ബാന്റണ്‍ 58, ഡേവിഡ് വില്ലി 51, ടോം കറെന്‍ 38 എന്നിവരുടെ ഇന്നിംഗ്‌സുകളും ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു. 49.5 ഓവറില്‍ 328 റണ്‍സ് അടിച്ചുകൂട്ടി ഇംഗ്ലണ്ട് ഓള്‍ഔട്ടായി. അയര്‍ലാന്‍ഡിനായി ക്രെയ്ഗ് […]
