പാലക്കാട് : കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികൾ മരണപ്പെട്ടു.ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത് അതേ സമയം മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധിക്കുകയാണ് മറ്റു സഹ പ്രവർത്തകരായ അതിഥി തൊഴിലാളികൾ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ ഇവരുടെ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ബലമായി തടഞ്ഞു.സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് അടക്കം മൂന്ന് വാഹനങ്ങൾ തല്ലിതകർത്തു. ആക്രമണത്തിൽ ആറ് അഗ്നിസേനാ പ്രവർത്തകർക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് ട്രെയിൻ തട്ടി മരണപ്പെട്ടതാവം എന്നാണ് ആദ്യ നിഗമനം.ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഹരിയോം കുനാലിന്റെ മൃതദേഹം തൊഴിലാളികൾ വിട്ടുകൊടുക്കാതെ തടഞ്ഞുവെച്ചിരിക്കയാണ്. മൃതദേഹം ഏറ്റെടുക്കാൻ ജില്ലാ കലക്ടർ രാവിലെ സ്ഥലത്തെത്തി.

