News

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു. ഇതുവരെ ആകെ കോവിഡ് ബാധിതര്‍ 17,453,152 ആയി. അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് 6,75,759 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1200 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. യുഎസില്‍ കോവിഡ് ബാധിതരുടെ എണ്ണം 46,34,521 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 1,55,283 പേരാണ് ഇതുവരെ മരിച്ചത്.

പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 26,13,789 ആയി. മരണം 91,337 ആയി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1100 ആളുകളാണ്. മൂന്നാമതുള്ള ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 16,39,350 ആണ്. റഷ്യ നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്. ലോകത്ത് ചികില്‍സയിലുള്ളവരില്‍ 66,481 പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം ലോകത്താകെ 10,923,008 പേര്‍ രോഗമുക്തി നേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!