Trending

ഐശ്വര്യ റായിക്കും മകള്‍ക്കും കൊവിഡ് രോഗമുക്തി; ബച്ചനും അഭിഷേകും ചികിത്സയില്‍ തുടരും

മുംബൈ: കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്.
എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി…. കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. ഞാനും അച്ഛനും തുടര്‍ന്നും ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ തുടരും – ശുഭവാര്‍ത്ത പങ്കുവച്ചു കൊണ്ട് അഭിഷേക് ട്വിറ്ററില്‍ കുറിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ എന്നിവര്‍ കൊവിഡ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായത്. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!