കുന്ദമംഗലം; കുന്ദമംഗലം ടൗണ്‍ കെഎംസിസി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കിറ്റിന് പുിറമെ ക്വാറന്‍ൈനില്‍ കഴിയുന്നവര്‍ക്ക കെഎംസിസി ദിവസവും ഭക്ഷണവും എത്തിച്ച് നല്‍കുന്നുണ്ട്. ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.കെ സഫീര്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അരിയില്‍ അലവി, ടൗണ്‍ മുസ്ലിം ലീഗ് പ്രസിഡന്റെ എന്‍ സദക്കത്തുള്ള, എന്‍.എം യൂസഫ്,, പഞ്ചായത്ത് യൂത്ത ലീഗ് വൈസ് പ്രസിഡന്റ് റിഷാദ്, അഫ്സല്, ഇ.പി ഇബ്രാഹിം, മുസ്തഫ പുറ്റാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക്ഡൗണ്‍ കാലത്തും മറ്റും കുന്ദമംഗലം ടൗണ്‍ കെ.എം.സി.സി നിരവധി സഹായങ്ങളാണ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയത്. പെരുന്നാളിന് കിറ്റുകള്‍ എത്തിക്കുകയും പ്രവാസികള്‍ക്ക് സഹായം എത്തിക്കുകയും ചെയ്തു. കൂടാതെ കുന്ദമംഗലത്ത് ബൈത്തു റഹ്മ പദ്ധതിയിലൂടെ പാവങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയിട്ടുണ്ട.
കുന്ദമംഗലം ടൗണ്‍ കെഎംസിസി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

