കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹ സംസ്കാരം തടഞ്ഞ സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പടെ 30 പേർക്കെതിരെ കേസ്. നഗരസഭ ബി ജെ പി കൗൺസിലർ ടി.എൻ. ഹരികുമാറിന്റെ തേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം സംസ്കരിക്കാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തിയത്.
ശനിയാഴ്ചയാണ് ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജ് (85) മരണപെടുന്നത് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ മുട്ടമ്പലത്ത് സംസ്കരിക്കുന്നത് കൗൺസിലറും ബി.ജെ.പി അംഗവുമായ ടി.എൻ. ഹരികുമാറിൻെറ നേതൃത്വത്തിൽ നാട്ടുകാര്‍ തടയുകയായിരുന്നു. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക. മണിക്കൂറോളം നീണ്ടു നിന്ന പ്രതിഷേധത്തിനൊടുവിൽ രാത്രിയിൽ പോലീസിന്റെ കടുത്ത സംരക്ഷണത്തിൽ സ്മാശനത്തിൽ തന്നെ മൃതദേഹം സംസകരിക്കുകയായിരുന്നു.

