ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി എണ്‍പത്തി മൂവായിരം കടന്നു. ഇതുവരെ 648,399 പേരുടെ ജീവനാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്.
9,912,298 ലേക്ക് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണമെത്തി. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ അറുപത്തിമൂവായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 1067 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ബ്രസീലില്‍ നാല്‍പ്പത്തിയെട്ടായിരത്തില്‍ അധികം പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

