ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം
കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആയിരം രൂപ ആശ്വാസ ധനസഹായത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. www.peedika.kerala.gov.in ൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ഓഫീസുകളിൽ ലഭിക്കും.
ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിക്കുന്നതിനാൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഈ ആഴ്ചയിൽ ചൊവ്വ (സ്ത്രീശക്തി), വ്യാഴം (കാരുണ്യ പ്‌ളസ്), ശനി (കാരുണ്യ) ദിവസങ്ങളിൽ മാത്രമേ ഭാഗ്യക്കുറി ഉണ്ടാവുകയുള്ളൂ. തുടർന്നു വരുന്ന ആഴ്ചയിൽ തിങ്കൾ (വിൻവിൻ), ബുധൻ (അക്ഷയ), വെള്ളി (നിർമൽ) ദിവസങ്ങളിൽ ഭാഗ്യക്കുറി നടത്തും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഈ ക്രമീകരണം. ഞായറാഴ്ചകളിലെ പൗർണമി ഭാഗ്യക്കുറി ഡിസംബർ അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്. അതിനാൽ ഞായറാഴ്ച നറുക്കെടുപ്പ് ഉണ്ടാവില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികൾ: ജൂലൈ 27,29, 31 ആഗസ്റ്റ് 4, ആറ്, എട്ട്, 10, 12, 14, 18, 20, 22, 24, 26, 28.
ലൈഫ് മസ്റ്ററിംഗ് ആഗസ്റ്റ് 31 വരെ
സംസ്ഥാനത്തിന്റെ പല ഭാഗത്തും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പെൻഷൻകാരുടെ ലൈ്ഫ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി പരമാവധി ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കണമെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.

