മുൻ ബാഴ്സലോണ താരം സാവി ഫെർണാഡസിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തെ കൂടുതൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനാണ് സാവി . അൽ സാദിനെതിരെ ഇന്നത്തെ അൽ കൊറിൻ മത്സരം നടക്കാനിരിക്കയാണ് പരിശോധന ഫലം പുറത്ത് വരുന്നത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഭാഗ്യവശാൽ കാര്യമായ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കോവിഡ് മാറി വൈകാതെ തന്നെ ഫുട്ബോളിലേക്ക് മടങ്ങി എത്താൻ സാധിക്കും എന്ന പ്രതീക്ഷയും താരം പോസ്റ്റിൽ പങ്കു വച്ചു.

