തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ മരണപ്പെട്ടു. കാസർഗോഡ് പടന്നക്കാട് സ്വദേശി നബീസ (75), കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനി അഞ്ജലി (40) ആണ് ഇന്ന് മരിച്ച മറ്റൊരു വ്യക്തി. പ്രമേഹ രോഗിയായിരുന്ന ഇവർ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
പുലർച്ചെയാണ് മരണമെന്ന് ഡിഎംഒ അറിയിച്ചു.