കാസർകോട്: കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒന്നര വയസുകാരിയ്ക്ക് പാമ്പ് കടിയേറ്റു. തുടർന്ന് നടന്ന പരിശോധനയിൽ കുഞ്ഞിന് കോവിഡും സ്ഥിരീകരിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ച അയൽവാസിയെ നിരീക്ഷണത്തിൽ പ്രവേശിച്ചു.
പാണത്തൂർ വട്ടക്കയത്ത് വീട്ടിൽ കഴിയു നിരീക്ഷണത്തിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർട്ടന് ഇടയിൽ നിന്ന് അണലിയുടെ കടിയേറ്റത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. ഒടുവിൽ അയൽവാസി ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു .