മുക്കം: നഗരസഭ പരിധിയിൽ അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗ പകർച്ച തടയുന്നതിന് സത്വര നടപടികൾ നടപ്പാക്കാൻ ഒരുങ്ങി മുക്കം നഗരസഭ . നിലവിൽ സ്ഥിതികരിക്കപ്പെട്ട അഞ്ചു പേരും വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നുമായി എത്തിയവരും ക്വോറന്റയിനിൽ കഴിഞ്ഞ വരുമാണ് എന്നതിനാൽ സമ്പർക്കം വഴി രോഗ പകർച്ച ഉണ്ടാവാനുള്ള സാധ്യത ഇല്ല.
എന്നാലും ഇവരുടെ കുടുംബാംഗങ്ങളോട് ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഇവർക്കായി വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് നടത്തും. ഇവരുടെ വീടുകൾക്ക് സമീപമുള്ള മൽസ്വവ്യാപാരികൾ, പലചരക്കു കടക്കാർ എന്നിവരെയും ടെസ്റ്റിന് വിധേയരാക്കും. കോവിഡ് രോഗ പകർച്ച തടയാനുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത വ്യക്തികൾക്കെതിരെയും സ്ഥാപനങ്ങൾ ക്കെതിരെയും നടപടി കർശനമാക്കും.
ക്വാറൻറി യി നി ൽ കഴിയുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും നഗരസഭാ തലത്തിൻ കൺട്രോൾ റൂം ആരംഭിക്കും. ഇതിനായി അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.നഗര സഭാ ഓഫീസിൽ നടന്ന കോർ കമ്മറ്റി യോഗത്തിൽ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റർ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി പ്രശോഭ് കുമാർ മുനിസിപ്പൽ സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ പങ്കെടുത്തു.

