കോഴിക്കോട് : മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതിയെ പോലീസിന് പിടി കൂടാൻ സാധ്യമാക്കിയത് ജാഗ്രതയോടെ കൂടിയുള്ള അന്വേഷണം. ജൂലൈ 2 നാണ് വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്ക് വേണ്ടി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനി അക്രമത്തിന് ഇരയാക്കപ്പെട്ടത്. മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ ഇവരെ ബോധരഹിതയാക്കി മോഷണം നടത്തി എന്ന രീതിയിലായിരുന്നു ആദ്യം കേസെടുത്തത്.
പരിക്കുകളോടെ മണാശ്ശേരി കെ എം സി ടി യിൽ പ്രവേശിപ്പിച്ച വയോധികയ്ക്ക് ആദ്യം കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് 65 വയസുകാരി ക്രൂരമായി പീഡനത്തിന് ഇരയാക്കപ്പെട്ടുവെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒടുവിൽ ഈ കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാനെന്ന കൊടും ക്രിമിനലിനെ പോലീസ് പിടികൂടുകയും ചെയ്തു.
സംഭവ ദിവസം പ്രതി വയോധികയെ ബോധം കെടുത്തി തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞപറമ്പില്‍ കൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയും ബാഗ്, ആഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, പണം എന്നിവ കവര്‍ന്നെടുക്കുകയും ചെയ്തു. അവശയായായ സ്ത്രീ തൊട്ടടുത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് താമരശേരി. റൂറൽ എസ്.പി. DR എ.ശ്രീനിവാസൻ്റെ യും ഡിവൈഎസ്പി. ടി കെ അഷ്റഫിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്നേ ദിവസം സംഭവം നടന്ന പ്രദേശത്തിന് നിന്നും മാറി മറ്റൊരിടത്ത് ഒരു സ്ത്രീയെ ഓട്ടോ ഇടിച്ചു നിർത്താതെ പോയിയെന്ന ഒരു കേസും നില നിൽക്കുന്നുണ്ട്. ഇത് ചെയ്തിരിക്കുന്നതും ഈ കൊടും ക്രിമിനലാണ്. ലക്ഷ്യം മറ്റൊരു മോഷണവും അക്രമവുമായിരുന്നു. അന്വേഷണത്തിനിടയിൽ ഈ കേസും ശ്രദ്ധയിൽ പെട്ട പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ കുറ്റ കൃത്യം നടത്തുന്ന മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ സമാന സംഭവങ്ങൾ നടന്ന കേസുകളിലെ പ്രതികളെ ചുറ്റി പറ്റി അന്വേഷണം നടത്തി. അത് ചെന്നെത്തിയത് മുജീബ് റഹ്മാനെന്ന കൊടും ക്രിമിനലിൽ. പിന്നീട് ഇയാളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് ഈ പ്രദേശങ്ങളിൽ ചില ബന്ധങ്ങളുണ്ടെന്നു കണ്ടെത്തി. നിരന്തരമായി ഇയാൾ ബന്ധപ്പെട്ട ഒരു നമ്പർ പരിശോധിച്ച സംഘം മുക്കത്ത് താമസിക്കുന്ന പാലക്കാട് സ്വദേശിയായ ചന്ദ്രശേകരന്റേതാണെന്നു കണ്ടെത്തി. തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധന. 10 കിലോ കഞ്ചാവുമായിചന്ദ്രശേകരനും സഹോദരി സൂര്യ പ്രഭയും മുക്കം പോലീസിന്റെ പിടിയില്‍. മുജീബ് ഇവരുടെ പക്കലിൽ നിന്നും പല സ്മയതായി കഞ്ചാവ് വാങ്ങാറുണ്ടെന്ന് പിടിയിലായ സഹോദരങ്ങൾ മൊഴി നൽകി.
ഒടുവിൽ സിസിടി വി യുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തന്ത്രപരമായ പോലീസ് നീക്കത്തിൽ പ്രതി വലയിലായി. മലപ്പുറം, കൊണ്ടോട്ടി,കൊളത്തൂര്‍, മങ്കര, കുന്നംകുളം, വടകര, പാലക്കാട്. കാസര്‍ഗോഡ്, വയനാട്, തലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് പ്രതി.
പോലീസിലെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുക്കം, ബാലുശേരി ,കോടഞ്ചേരി ഇൻസ്പെക്ടർമാരായ ബി കെ സിജു, ജീവൻ ജോർജ്ജ്, കെ പി അഭിലാഷ്, മുക്കം എസ് ഐ ഷാജിദ്, ക്രൈം സ്ക്വാഡ് എസ് ഐമാരായ രാജീവ് ബാബു, വി കെ സുരേഷ്, ഗംഗാധരൻ, എഎസ്ഐഐ ഷിബിൽ ജോസഫ്, ജുനിയർ എസ് ഐ അനൂപ്, സന്തോഷ് മോൻ, സൈബർ സെൽ എസ് ഐ സത്യൻ, ദീപേഷ്, സരേഷ്, ശ്രീജിത്ത്, റിജേഷ്, അമൃത, മുക്കം, എസ് ഐ അസ്സയിൻ, എഎസ്ഐഐമാരായ സാജു, സലീം ,സിപിഒമാരായ കാസിം, ഷെഫീഖ്, ഉജേഷ്, സിഞ്ജിത്ത്, സ്വപ്ന, ശ്രീകാന്ത്, ശ്രീജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

