ക്വാറന്റൈന് ലംഘിച്ച് മദ്യപിച്ച് നടന്ന ലോറി ഡ്രൈവര്‍മാരെ പിടികൂടി പോലീസ്. 14 ാം തിയ്യതി നാട്ടിലെത്തിയ ഇവര്‍ നാട്ടിലെത്തിയ ശേഷം ഒരു വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് മദ്യപിക്കുകയും നാട്ടിലൂടെ മുഴുവന്‍ കറങ്ങി നടക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇടപെടുകയായിരുന്നു. എന്നാല്‍ ഇവര്‍ പോലീസിനെയും തെറിവിളിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിടിച്ച് ക്വാറന്റൈന് സെന്ററിലാക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.