തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൂർണ്ണ പിന്തുണ ഇടതു മുന്നണിയുടെ ഭാഗത്ത് നിന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . അതോടൊപ്പം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് പാര്‍സലായി യു.എ.ഇയിലെ നയതന്ത്രപ്രതിനിധിയുടെ പേരില്‍ വന്ന ബാഗേജ് പിടികൂടാനായത് കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള ധീരമായ നിലപാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും കേസിനു ആവിശ്യമായ അന്വേഷണ സംഘത്തെ നിയമിക്കാൻ കേന്ദ്രത്തോട് തന്നെ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
നിലവില്‍ കേസന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. എല്ലാ വസ്തുതകളും എന്‍.ഐ.എ അന്വേഷണത്തില്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കണം. പഴുതടച്ച അന്വേഷണം നടത്താന്‍ എന്‍.ഐ.എയ്ക്ക് കഴിയേണ്ടതുണ്ട്.സ്വര്‍ണം എന്തെല്ലാം കാര്യത്തിന് പോകുന്നു എന്നതടക്കം അന്വേഷണ പരിധിയില്‍ വരണം. ഈ വിഷയത്തില്‍ എല്‍.ഡി.എഫിനോ സി.പി.ഐ.എമ്മിനോ ഒന്നും മറച്ചുവെക്കാനില്ല. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രഗവര്‍മെന്റിന് തീരുമാനിക്കാമെന്നും കേസന്വേഷണം ഫലപ്രദമാക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

