News

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,03,832 ആയി ഉയര്‍ന്നു. 687 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപ്പെട്ടത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതോടെ മരിച്ചവരുടെ എണ്ണം 25,602 ആയി.

രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 8,641 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുബൈയില്‍ മാത്രം 1,476 പേര്‍ക്ക് രോഗം പിടിപ്പെട്ടു. അതേസമയം തമിഴ്‌നാട്ടില്‍ മാത്രം രോഗബാധിതരുടെ എണ്ണം 1,56,369 ആയി. .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!