Trending

ആശങ്ക ഉയർത്തി തൂണേരി 43 പേർക്ക് കൂടി കോവിഡ് ഞാറാഴ്ച കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

കോഴിക്കോട്: നാദാപുരം തൂണേരിയിൽ 43 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ കണക്കുകൾ പുറത്ത് വന്നതിന് ശേഷമാണ് പുതിയ കണക്കുകൾ രേഖപെടുത്തിയത്. ഞാറാഴ്ച കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. ആന്റിജൻ പരിശോധനയിലൂടെയാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ ജില്ലയിൽ 58 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ തൂണേരിയിൽ ആയിരുന്നു.

നിലവിൽ പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ശ്കതമായ ജാഗ്രത തുടരാനാണ് ഞാറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ജില്ലയിൽ പ്രഖ്യാപിച്ചതെന്നും ജില്ലാ കളക്ടർ സാംബശിവറാവു പറഞ്ഞു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഞാറാഴ്ചകളിൽ ലോക്ക് ഡൗൺ തുടരും

ജില്ലയിലെ ആകെ കേസുകൾ അങ്ങനെ നൂറ് കടന്നിരിക്കുകയാണ്. ജാഗ്രതക്കുറവ് വന്നതിനാലാണ് രോഗ ഭീതി കൂടിയതെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ. പ്രദേശത്ത് പരിശോധനകൾ ശക്തമാക്കും. വടകര മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ച കോഴിക്കോട്ട് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!