ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ മാത്രം 28,498 പോസിറ്റീവ് കേസുകളും 553 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 906752 . 23,727 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,11,565 ആയി. 571,459 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 14809 പോസിറ്റീവ് കേസുകളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.

