News

സ്വര്‍ണക്കത്ത്; മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും

സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തും. കൊച്ചിയില്‍ ഹാജരാകാനുള്ള നോട്ടിസ് ഉടന്‍ നല്‍കുമെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിവരം. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തുന്നതിനുള്ള ഗൂഢാലോചന നടത്തിയത് ഇദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള ഫ്‌ലാറ്റില്‍ വച്ചാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്കായിരിക്കും ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍. സ്വപ്ന സുരേഷില്‍ നിന്നും സന്ദീപില്‍ നിന്നും ശിവശങ്കറിന്റെ ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഈ വിവരങ്ങള്‍ കൂടി എന്‍ഐഎയില്‍ നിന്ന് ശേഖരിച്ച ശേഷമായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!