കോവിഡ് വായുവിലൂടെ പടരുമെന്ന വാദവുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. 32 രാഷ്ട്രങ്ങളിലെ 239 ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിലെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ പടരുന്നതിന് തെളിവുകളുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനക്ക് കത്തയച്ചിട്ടുണ്ട്. പ്രാഥമികമായി വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവര്‍ക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.
കോവിഡ് വായുവിലൂടെ പടരുമെന്ന വാദവുമായി 32 രാഷ്ടങ്ങളിലെ ശാസ്ത്രജ്ഞര്‍

