സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 138 പേരും വിദേശത്ത് നിന്ന് വന്നവരാണ്. 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആദ്യമായാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 200 കടക്കുന്നത്.
27 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് സ്ഥിരീകരിച്ചവരില്‍ സെക്രട്ടേറിയറ്റിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. ആറ് സിഐഎസ്എഫ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരു 17 പാലക്കാട് 14 കോട്ടയം 14 കോഴിക്കോട് 14 കാസര്‍കോട് 7 പത്തനംതിട്ട 2 ഓഇടുക്കി 2 വയനാട് 1.
നെഗറ്റീവായവരുടെ കണക്കുകള്‍: തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12.
കഴിഞ്ഞ 24 മണിക്കൂറി 7306 സാമ്പിളുകള്‍ പരിശോധിച്ചു 4966 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത് ചികിത്സയില്‍ ഉള്ളത് 2098 പേരാണ്. 2894 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി 53,922 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 51,840 നെഗറ്റീവായി.

