ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. സിസ്റ്റര്‍ അജയ മേരിയാണ് മരിച്ചത്. എഫ്ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 89,802 പേര്‍ക്കാണ് ഇത് വരെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 2803 പേര് ഇത് വരെ ഡല്‍ഹിയില്‍ മാത്രം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറയുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതും ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 66.79 ആയി ഉയര്‍ന്നു. 26,270 പേരാണ് ഡല്‍ഹിയില്‍ നിലവില്‍ കോവിഡ് രോഗബാധിതരായി ചികിത്സയില്‍ ഉള്ളത്.

