Kerala

കഥകളും കളിചിരിയുമായി ‘കിളിക്കൊഞ്ചല്‍’ കുട്ടികളിലേക്ക്

കൊച്ചുകുട്ടികളില്‍ കളിയും ചിരിയും കുസൃതിയും നിറച്ച് ‘കിളിക്കൊഞ്ചല്‍’ എന്ന വിനോദ വിജ്ഞാനപരിപാടിയുടെ സംപ്രേഷണം ആരംഭിച്ചു. മൂന്നു വയസ് മുതല്‍ ആറു വയസുവരെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ‘കിളിക്കൊഞ്ചല്‍’ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് സുഗമമായ പഠനവും വിനോദവും ഇതുവഴി ലഭ്യമാകും.

രാവിലെ എട്ടു മുതല്‍ 8.30 വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംപ്രേഷണം. വൈകിട്ട് പുനഃസംപ്രേക്ഷണവും ഉണ്ടാകും. കുട്ടികളുടെ ഭാഷ, ക്രിയാത്മകത, ആസ്വാദനം, അറിവ്, ശാരീരിക ചാലക വികാസം എന്നിവക്കെല്ലാം പ്രാധാന്യം നല്‍കിയാണ് കിളിക്കൊഞ്ചല്‍ ഒരുക്കിയിട്ടുള്ളത്.
പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളുടെ സഹായത്തോടെ അവ തുടരാന്‍ ഇതുവഴി സാധിക്കും. കുട്ടികള്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍ ഉറപ്പുവരുത്തും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!