46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു; മൂല്യനിര്‍ണയത്തിലെ പിഴവെന്ന് ആരോപണവുമായി ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ മൂല്യനിര്‍ണയത്തില്‍ പിഴവെന്ന് പരാതി. പരീക്ഷാഫലം വന്നപ്പോള്‍ 74 വിദ്യാര്‍ഥികളില്‍ 46 പേരും പരാജയപ്പെട്ടെന്നും, വിദഗ്ധരായ അധ്യാപകര്‍ പരിശോധിച്ചപ്പോള്‍ പലരുടെയും മാര്‍ക്ക് മൂന്നിരട്ടിയായി വര്‍ധിച്ചെന്നും ആരോപണമുണ്ട്. വി സി ഡോക്ടര്‍ സിസ തോമസിന് പരാതി നല്‍കി അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് വിദ്യാര്‍ഥികള്‍. 2026 ഏപ്രില്‍ നടന്ന ഫോര്‍ത്ത് സെമസ്റ്റര്‍ പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡ്രൈവ്‌സെന്ന പേപ്പറിന്റെ മൂല്യനിര്‍ണയത്തില്‍ പിഴവ് എന്നാണ് ആക്ഷേപം. […]









