News

ചരിത്രത്തിലാദ്യമായി അഭിഭാഷകരുടെ എന്റോള്‍മെന്റ ഓണ്‍ലൈനായി നടന്നു

ചരിത്രത്തിലാദ്യമായി അഭിഭാഷകരുടെ എന്റോള്‍മെന്റ ഓണ്‍ലൈനായി നടന്നു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി എന്റോള്‍മെന്റ് നടത്താന്‍ കേരള ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 785 നിയമബിരുദധാരികള്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തു. കേരള ബാര്‍ കൗണ്‍സില്‍ ഓഫീസില്‍ ഇരുന്ന് ചെയര്‍മാന്‍ കെ.പി ജയചന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 25 പേരുള്ള ഗ്രൂപ്പ് തിരിച്ചാണ് സത്യവാചകം ചൊല്ലി നല്‍കിയത്. എന്റോള്‍ ചെയ്യുന്നവര്‍ വീട്ടിലിരുന്ന് ഏറ്റുചൊല്ലി.

ഒരേസമയം 1000 പേര്‍ക്ക് പങ്കെടുക്കാനാവുന്ന സിസ്‌കോ വെബ് എക്‌സ് എന്ന ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചാണ് ചടങ്ങുകള്‍ നടന്നത്. കോവിഡ് വ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ 3 മാസത്തിന് ശേഷം സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന ചടങ്ങ് നടത്താന്‍ സാധ്യതയുണ്ട്. രാവിലെ 10 മണിക്കാണ് ചടങ്ങ് തുടങ്ങിയത്. അഭിഭാഷക വസ്ത്രം ധരിച്ചുകൊണ്ട് എല്ലാ മാനദണ്ഡങ്ങളോടുകൂടി തന്നെയാണ് ചടങ്ങുകള്‍ നടന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!