സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി.
ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളിലും വൈറസ് തീവ്രബാധിതമേഖലകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടരും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. കഴിഞ്ഞ ഞാറാഴ്ച്ചയും ലോക്ക് ഡൗൺ പിൻവലിച്ചിരുന്നു.

