Kerala

വർക്കലയിൽ 17കാരന് പൊലീസിന്റെ മർദ്ദനമേറ്റെന്ന പരാതി: സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

തിരുവനന്തപുരം: വർക്കലയിൽ 17 വയസ്സുകാരന് പൊലീസിന്റെ മർദ്ദനമേറ്റെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമായിരിക്കും തുടർ നടപടി. ആരോപണം അടിസ്ഥാനരഹിതമെന്നാണ് വർക്കല പൊലീസ് ആവർത്തിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.

കുട്ടിയെ ഹോട്ടലിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുക മാത്രമാണ് ചെയ്തതെന്നും കുട്ടിയുടെ കാലിന് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും വർക്കല പൊലീസ് വിശദീകരിക്കുന്നു. മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ കുടുംബത്തെ കള്ള കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് 17കാരൻ പറഞ്ഞു. ജീപ്പിൽ വെച്ച് എസ്‌ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ രക്തം ഛർദിച്ചെന്നും 17കാരൻ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.

അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചെത്തിയ പ്രതിയുമായി 17കാരൻ ഫോണിൽ ബന്ധപ്പെട്ടെന്ന സംശയത്തിലായിരുന്നു മർദ്ദനം എന്നാണ് പരാതി. ശരീരമാകെ മർദനമേറ്റപാടുകളുണ്ട്. കാൽ ഒടിഞ്ഞെന്നും കഴുത്തിന് പരുക്കുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തിൽ വർക്കല എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് ഡി.വൈ.എസ്.പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!