Kerala

മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫുകൾ ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് MLAയ്ക്ക് വേണ്ടി; വീണ്ടും വിവാദം

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരിൽ ശമ്പളംപറ്റുന്നവർ ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎൽഎക്ക് വേണ്ടി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുരേഷ് കുമാർ രമ്യ ഹരിദാസിന്റെ ഡ്രൈവറായിട്ടാണ് ജോലി ചെയുന്നത്. നിയമസഭയിലടക്കം എംഎൽഎയെ വിളിച്ചു കൊണ്ടുവന്നതും തിരികെ എത്തിച്ചതും സുരേഷ് കുമാർ ആണെന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അശ്വന്ത് ജോലി ചെയ്യുന്നത് എംഎൽഎ ഓഫീസിൽ.

എംഎൽഎയ്‌ക്കെതിരെ വലിയ രീതിയിലുള്ള ജനവികാരം ഉയരുന്ന സാഹചര്യത്തിൽ രമ്യ ഹരിദാസിന് മേൽ പാർട്ടിക്ക് നിയന്ത്രണം വേണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ നിർദേശം. ജില്ലാ നേതാക്കളെയും പ്രാദേശിക നേതാക്കളെയും എംഎൽഎ അവഗണിക്കുന്നു എന്ന് കാട്ടി നേതാക്കൾ കെപിസിസിക്കും പരാതി നൽകിയിരുന്നു. ചിറയിൻകീഴ് കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ ദിവസമാണ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വിമൽ രാജിവച്ചത്. എന്നാൽ എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഒത്തുപോകാൻ കഴിയാത്ത സാഹചര്യവുമാണ് രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന.നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കം കോൺഗ്രസിനുള്ളിൽ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!