തിരുവനന്തപുരം: കേരളത്തില് അടുത്ത നാലുദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം. ലക്ഷദ്വീപിൻ്റെ വടക്കന് ഭാഗങ്ങള്ക്കും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുകയാണ്.
തമിഴ്നാടിനും തെക്കന് തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില് ഇന്ന് മുതല് ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 30-40 കി.മീ. വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്.

