Local

പ്രവാസി സംരംഭകർക്കായി പുതിയ മാർഗരേഖ ഉടൻ: മുഖ്യമന്ത്രിനിയമസഭയിൽ ഇടപെട്ട് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്കുള്ള വായ്പാ-സബ്സിഡി പദ്ധതികളിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിനായി കാലാനുസൃതമായ മാറ്റങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. നോർക റൂട്ട്സ് സമർപ്പിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ പുതിയ കരട് മാർഗരേഖ പരിശോധിച്ചുവരികയാണെന്നും കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

വിദേശത്ത് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസികളുടെ സാമ്പത്തിക പുനരധിവാസത്തിനായി നോർക റൂട്ട്സ് മുഖേനയാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 30 ലക്ഷം രൂപ വരെ വായ്പാ സഹായം ലഭിക്കും.

പദ്ധതി ചെലവിന്റെ 15 ശതമാനം മൂലധന സബ്സിഡിയായും അനുവദിക്കും. പരമാവധി മൂന്ന് ലക്ഷം രൂപയാണ് സബ്സിഡി. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷത്തേക്ക് മൂന്ന് ശതമാനം പലിശ ഇളവും ലഭിക്കും.

നിലവിലുള്ള ആനുകൂല്യങ്ങൾ കൂടുതൽ പ്രവാസി സംരംഭകരിലേക്ക് എത്തിക്കുന്നതിനും പദ്ധതിയുടെ പ്രയോജനം വിപുലപ്പെടുത്തുന്നതിനുമുള്ള മാറ്റങ്ങളാണ് പുതിയ മാർഗരേഖയിലൂടെ ലക്ഷ്യമിടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!