ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കിടക്കാൻ ഒരിടം എന്ന സ്വപ്നം സാക്ഷാത്കാരിക്കപെടുന്നു. ലോക വിധവാദിനത്തിൽ വിധവകൾക്കുള്ള ഭവന പദ്ധതി പൂർത്തിയാക്കാൻ 10 കോടി 36 ലക്ഷം രൂപ
നിരാലംബരായ വിധവകളുടെ വിവിധ കാരണങ്ങൾ പണി പൂർത്തിയാകാതെ കിടക്കുന്ന വീടുകളുടെ പണി പൂർത്തീകരിക്കുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് പത്ത് കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പാസാക്കി.
ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ,സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിധവകളോ, വിവാഹമോചിതരോ, ഭർത്താവ് നഷ്ടപ്പെട്ടവരോ ആയ സ്ത്രീ ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമാകുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഉടനീളമുള്ള ഭവന രഹിതരായ ഈ വിഭാഗത്തിലെ നിരാലംബരായ സ്ത്രീകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
കേരളത്തിൽ പതിനേഴര ലക്ഷത്തോളം വിധവകളുണ്ടെന്നാണ് കണക്ക്. 2013 – 14 സാമ്പത്തിക വർഷം മുതൽ വിവിധ കാരണങ്ങളാൽ വീടുകൾ പൂർത്തിയാക്കാൻ സാധിക്കാത്തവർക്കാണ് സർക്കാരിന്റെ ഈ ഉത്തരവ് ആശ്വസകരമാവുക. ഇമ്പിച്ചി ബാവ ഭവന പദ്ധതിയിൽ അപേക്ഷിക്കുകയും എന്നാൽ ഭവന നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കാതിരിക്കുകയും ചെയ്തവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നില്ല. അവസരങ്ങൾ നഷ്ടമാകുമായിരുന്ന വിധവകൾക്കാണ് കിടക്കാൻ ഒരിടം എന്ന സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത്.
2013 – 2014 വർഷത്തിൽ 950 വീടുകൾക്ക് 19 കോടി രൂപയും, 2014 – 15ൽ 749 വീടുകൾക്ക് 15 കോടി രൂപയും, 2015-16ൽ 798 വീടുകൾക്ക് 20 കോടി രൂപയും, 2016-17ൽ 1240 വീടുകൾക്ക് വീടുകൾക്ക് 31 കോടി രൂപയും, 2017- 18 ൽ 1798 വീടുകൾക്ക് 50 കോടി രൂപയും 2018-19 വർഷം മുതൽ മുൻ വർഷങ്ങളിൽ പൂർത്തിയാകാത്ത ഭവനങ്ങളുടെ പൂർത്തികരണത്തിനായി 44.61 കോടി രൂപയും 2019 -20 വർഷം 7.91 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുള്ളത്. 2020 – 21 വർഷം ഇതിനായി വകയിരുത്തിയ 10.36 കോടി രൂപയാണ് ഗുണഭോക്താക്കൾക്ക് നല്കാൻ ജില്ലാ കളക്ടർമാർക്ക് കൈമാറിയിട്ടുള്ളത്.
നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പണി പൂർത്തിയാകാതെ കിടക്കുന്ന 532 വീടുകൾക്കു പുനരുദ്ധാരണത്തിനുള്ള 75 വീടുകൾക്കുമായാണ് പത്ത് കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തയ്യായിരം രൂപ. പരമാവധി നാല് ലക്ഷം രൂപയാണ് ഒരു വീടിന് വകയിരുത്തിയിട്ടുള്ളത്, ഈ സാമ്പത്തിക വർഷം തന്നെ വീട് പണി പൂർത്തിയാക്കണമെന്ന് നിർബന്ധമുള്ളതിനാലാണ് വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ പ്രത്യേക താൽപര്യത്തിൽ സാമ്പത്തിക ഞെരുക്കത്തിനുമിടയിൽ നിര്മ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിഗണിക്കാതെ തുക ഒന്നിച്ചനുവദിച്ചിരിക്കുന്നതെന്ന് ഡയറക്ടർ പറഞ്ഞു.
2018 – 19 കാലയളവ് മുതൽ സംസ്ഥാനത്ത് ലൈഫ് പദ്ധതി നിലവിൽ വന്നതോടെ വിധവകൾക്കും വിവാഹമോചിതർക്കുമുള്ള ഇമ്പിച്ചിബാവ ഭവന പദ്ധതി നിർത്തലാക്കി. വീടില്ലാത്ത എല്ലാവർക്കും വീട് എന്ന സ്വപ്ന പദ്ധതി വന്നതോടെ. എല്ലാവരെയും പരിഗണിക്കുമ്പോൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് പ്രത്യേക പരിഗണനആവിശ്യമില്ല എന്ന നിലക്കാണ് ന്യുനക്ഷേമ വകുപ്പ് പദ്ധതി സമർപ്പിച്ചതെങ്കിലും ഇമ്പിച്ചിവാവ ഭവന പദ്ധതിയിലെ പുതിയ വീടുകൾക്ക് പ്രത്യേക തുക മാറ്റി വെക്കാതിരുന്നത്,.
വയനാട് (110), ആലപ്പുഴ (90,പാലക്കാട് (79), മലപ്പുറം (59), കണ്ണൂർ (63), മൂന്ന് ജില്ലകളിലാണ് 50ലധികം വീടുകൾ പൂർത്തിയാക്കാനുള്ളത് . ബാക്കിയുള്ള ജില്ലകളിൽ തിരുവനന്തപുരം 4 , കൊല്ലം 21, പത്തനംതിട്ട 7,കോട്ടയം 12, എറണാകുളം 10, തൃശൂർ 9, കോഴിക്കോട് 25, കാസർഗോഡ് 43, വീടുകളും പൂർത്തീകരിക്കാനുണ്ട്.
ജില്ലയിലെ ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളോട് ഓരോഘട്ടത്തിലേയും ഭവന നിർമ്മാണ പുരോഗതി വിലയിരുത്താനും, മാസംതോറും റിപ്പോർട്ട് നൽകാനും ഡയറക്ടറേറ്റ് നിർദേശിച്ചിട്ടുണ്ട്. ഈ സാമ്പത്തികവർഷം തന്നെ ഭവനനിർമ്മാണം പൂർത്തിയാക്കാനും കലക്ടർമാറോട് വ്യക്തിപരമായ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ അറിയിച്ചു

