Kerala

‘പൊതുപരിപാടികളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്നു’; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് എഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കും. ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി. പൊതുപരിപാടികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയെ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. അതിനാല്‍ പരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം നടത്തണമെന്നാണ് ഉത്തരവ്.

പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളില്‍ അനിയന്ത്രിതമായ ജനക്കൂട്ടം ( മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ) അദ്ദേഹത്തെ സമീപിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കത്തക്ക വിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷാ കാറ്റഗറിയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികളിലോ യാത്രകളിലോ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന കാര്യമാണെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് അനിഷ്ട സംഭവങ്ങള്‍ക്ക് ഇടവരാത്ത വിധം പൂര്‍ണ സുരക്ഷ ഒരുക്കേണ്ടതു അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. ജില്ലാ പൊലീസ് മേധാവികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ ശ്രദ്ധനല്‍കി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!