Trending

ഇ-ടെൻഡർ അട്ടിമറി: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ഇ-ടെൻഡറുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് കൈക്കൊണ്ട തീരുമാനം സദുദ്ദേശ്യപരമാണെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. വിഷയത്തിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് വീഴ്ചകളുണ്ടായിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ-ടെൻഡർ നടപടികളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിനായി വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വരുന്ന 15-ാം തീയതിക്ക് മുമ്പായി ബാക്കി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ദൂരീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെക്കാലമായി ചില കേന്ദ്രങ്ങൾ ഈ വിഷയം ബോധപൂർവ്വം വിവാദമാക്കി മാറ്റുകയാണെന്നും, ഇ-ടെൻഡർ നടപടികൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന നിഗൂഢ ശക്തികൾ സംവിധാനത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!