Trending

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് വെള്ളിയാഴ്ച സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണനയ്ക്കായി മാറ്റിയത്. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി നേരത്തെ ആന്റോയുടെ ജാമ്യഹർജി തള്ളിയിരുന്നു.

വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നും, കേസിൽപ്പെട്ട് കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തനിക്കെതിരെ കേസെടുക്കാനാകില്ലെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വാദം. എന്നാൽ വീട് ആന്റോയുടെ പേരിലല്ലെന്ന വാദം പൊളിക്കാനുള്ള ശക്തമായ രേഖകൾ എക്സൈസ് കോടതിയിൽ ഹാജരാക്കും. മുട്ടിൽ പഞ്ചായത്തിൽ നിന്ന് ശേഖരിച്ച രേഖകൾ പ്രകാരം 2025 വർഷത്തെ കെട്ടിടനികുതി അടച്ചത് 2026 മാർച്ചിലാണ്. കൂടാതെ 10 വർഷം മുൻപ് നിർമ്മിച്ച ഈ വീട് വാണിജ്യാവശ്യങ്ങൾക്കായി മാറ്റാൻ അനുമതി തേടിയെങ്കിലും പഞ്ചായത്ത് അത് നിഷേധിച്ചിരുന്നുവെന്നും എക്സൈസ് ചൂണ്ടിക്കാണിക്കുന്നു.

വീട്ടിലെ 22 സിസിടിവി ക്യാമറകളുടെയും ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ എടുത്തുമാറ്റിയ നിലയിലാണെന്ന വിവരവും എക്സൈസ് കോടതിയെ അറിയിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നതെന്നും എക്സൈസ് വ്യക്തമാക്കുന്നുണ്ട്. ആന്റോയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 12.75 ലിറ്ററും വ്യാജമദ്യമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!