Trending

വടകരയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; വാഹനം പൂർണമായി കത്തിനശിച്ചു

വടകര: കൈനാട്ടി ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രാവിലെ ഒമ്പത് മണിയോടെ റോഡരികിൽ പാർക്ക് ചെയ്ത് പോയ കാറിനാണ് ഉച്ചയോടെ തീപിടിച്ചത്. കൈനാട്ടിയിലെ കാർ ഷോറൂമിലെ ജീവനക്കാരനായ ജസീറിന്റെ കാറാണ് കത്തി നശിച്ചത്. ഷോറൂമിന് സമീപം ആയിരുന്നു ജസീർ കാർ നിർത്തിയിട്ടിരുന്നത്.

ഉച്ചയോടെ കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് സമീപത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തീ ശക്തമായി പടരുകയായിരുന്നു. തീ ആളിപ്പടർന്നതോടെ കാറിന്റെ മുഴുവൻ ഭാഗങ്ങളും കത്തിനശിച്ചു.

അപകടസമയത്ത് കാറിനുള്ളിൽ ഒരു ലാപ്ടോപ്പ് സൂക്ഷിച്ചിരുന്നതായും വിവരമുണ്ട്. വിവരമറിഞ്ഞ് വടകരയിൽനിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ ശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിൽ മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനത്തിന് തീപിടിക്കാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!