Kerala

ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: GST വകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഇന്ന് 64 പുതിയ ഔദ്യോഗിക വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് പുതിയ വാഹനങ്ങൾ നൽകുന്നത്. നികുതി വർദ്ധിപ്പിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധി പ്രയാസങ്ങൾ മറികടക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന വകുപ്പാണ് ഇത്.

വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് പുതിയ വാഹനങ്ങൾ നൽകുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. പദ്ധതി വേഗത്തിൽനടപ്പിലാക്കാൻ കഴിഞ്ഞതിൽ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .വകുപ്പിലെ ഓഡിറ്റ്, ഇന്റലിജൻസ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളുടെ ഫീൽഡ് തല പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും കൂടുതൽ ഊർജിതമാക്കുകയാണ് ലക്ഷ്യം.

പുതിയ വാഹനങ്ങൾ എത്തുന്നതോടെ ഫീൽഡ് തല പരിശോധനകൾ വേഗത്തിലാക്കാനും നികുതി ചോർച്ച ഫലപ്രദമായി തടയാനും സാധിക്കും. നികുതിദായകർക്ക് ആവശ്യമായ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ റവന്യു വരുമാനം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!