Local

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ‘.ബാല്യസ്പന്ദനം പദ്ധതിക്ക് തുടക്കം

കുന്ദമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, വനിതാ ശിശു വികസന വകുപ്പ്, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കമായി.

അങ്കണവാടികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 3 മുതൽ 6 വയസ്സ് വരെയുള്ള പ്രീ-സ്കൂൾ കുട്ടികൾക്ക് ത്രൈമാസ അടിസ്ഥാനത്തിൽ ആരോഗ്യ പരിശോധന നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യപ്രശ്നങ്ങൾ, വൈകല്യങ്ങൾ, വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഓളോങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാബുമോൻ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഷൗക്കത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീബ പുൽക്കുന്നുമ്മൽ, വാർഡ് മെമ്പർ ആയിഷാബി, മെഡിക്കൽ ഓഫീസർ അർച്ചന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹരിത, സലീം ഓളോങ്ങൽ എന്നിവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!