Kerala

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ 300 കോടി കളക്ഷനിലേക്ക്! ‘Encore’ രണ്ടാം ട്രെയിലറുമായി അണിയറ പ്രവർത്തകർ

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ ഡി ഒരുക്കിയ ഫീൽഗുഡ് റോം – കോം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോള ബോക്‌സ് ഓഫീസിൽ പുതിയ സുവർണ്ണ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 300 കോടി നേട്ടത്തിലേക്ക് കുതിച്ച്, മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് പദവി ഉറപ്പിച്ച് മുന്നേറുകയാണ്. ചിത്രത്തിന് നൽകിയ വൻ വരവേൽപ്പിന് പിന്നാലെ റീവാച്ചിന് പ്രേരിപ്പിച്ചുകൊണ്ട് ‘Encore’ രണ്ടാം ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

‘ജസ്റ്റിൻ ചേട്ടായി’ എന്ന കഥാപാത്രമായി തീയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത നിവിൻ പോളിയും, ‘ആഷ്‍ലി’യായി തിളങ്ങിയ മമിത ബൈജുവും തമ്മിലുള്ള ഓൺ-സ്‌ക്രീൻ കെമിസ്ട്രിയാണ് ചിത്രത്തിൻറെ പ്രധാന വിജയഘടകം. അതോടൊപ്പം സുരേഷ് കൃഷ്ണ, സംഗീത്, റോഷൻ അടക്കമുള്ളവരുടെ കോമഡി നമ്പറുകളും പ്രേക്ഷകർ ഏറ്റെടുത്തു. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം മാറിയിരിക്കുകയാണ്. ഭാവനാ സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് സാധിച്ചു.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും, അജ്‌മൽ സാബുവിൻറെ ഛായാഗ്രഹണ മികവും, ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും വലിയ പ്രശംസ നേടിയിട്ടുണ്ട്.

ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!