കുന്ദമംഗലം : ഗ്രാമ പഞ്ചായത്തിന്റെ 2025-26 മെയിന്റന്‍സ് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച വാര്‍ഡ് 19 കാരന്തൂര്‍ കുഴിപ്പുളത്തില്‍ -എരുമോറകുന്ന് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അനിത ഏറങ്ങാട്ട് അധ്യക്ഷത വഹിച്ചു . ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം ബാബുമോന് , മുന്‍ മെമ്പര്‍ സി എം ഷാജി , രജീഷ് കൊടൊളി സംസാരിച്ചു . ഹബീബ് കാരന്തൂര്‍ സ്വാഗതവും പുല്പറമ്പില് ശിവന് നന്ദിയും പറഞ്ഞു.
നവീകരിച്ച കാരന്തൂര്‍ കുഴിപുളത്തില്‍ – എരുമോറ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

