Kerala

ഒഡീഷ തീരത്ത് ചരക്കുക്കപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ

ഭുവനേശ്വർ: ഒഡീഷ തീരത്ത് ബംഗാൾ ഉൾക്കടലിൽ ചരക്ക് കപ്പൽ മുങ്ങി. പാനമ പതാകയേന്തിയ എംവി ഒഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 1,700 ടണ്‍ ഇരുമ്പ് അയിരുമായി സിംഗപ്പൂരിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കപ്പൽ യാത്ര ആരംഭിച്ചത്.

24 ജീവനക്കാരിൽ 20 പേരും ചൈനീസ് പൗരന്മാരുമാണ് കപ്പലിലുണ്ടായിരുന്നത്. രണ്ട് പേരെ രക്ഷിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ ഗതാഗത നിരീക്ഷണ പ്ലാറ്റ്‌ഫോമായ മറൈൻ ട്രാഫിക്കിന്റെ വിവരങ്ങൾ പ്രകാരമാണ് കപ്പലിന്റെ യാത്രാ വിവരങ്ങൾ ലഭ്യമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!