Kerala

നിയമസഭയിൽ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’; വിളവെടുപ്പ് നടന്നു

തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടറിയേറ്റിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിളവെടുപ്പ് നടന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്ത വിവിധയിനം പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി വിളവെടുത്തത്. സർക്കാർ ജീവനക്കാർക്കിടയിൽ പരിസ്ഥിതി ബോധവും കാർഷിക സംസ്കാരവും വളർത്തുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്പീക്കർ പറഞ്ഞു.

നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി. ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ, ഹരിത ക്ലബ്ബ് ഭാരവാഹികൾ, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിളവെടുപ്പിന് പിന്നാലെ ജീവനക്കാർക്കായി പച്ചക്കറികളുടെ വിപണനവും ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!