Kerala

മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഫണ്ടില്ലെന്ന് സർക്കാർ പറയരുത്; ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഐസലേഷൻ വാർഡുകളിലെ സെല്ലുകളിൽ നിന്ന് ഉയരുന്ന കരച്ചിൽ ഇപ്പോഴും കാതുക ളിൽ അലയടിക്കുകയാണെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഫണ്ടില്ല എന്ന ‌പേര് പറഞ്ഞ് സർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടികാട്ടി.

കഴിഞ്ഞ 16ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം പുറപ്പെടുവിച്ച ഉത്തരവിലാണ് മനസ്സിനെ പിടിച്ചുലച്ച കാഴ്ചകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിവരിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവർ രണ്ടാംകിട പൗരന്മാരല്ല. ഭരണഘടന ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവർക്കുമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഫണ്ടില്ലെന്നു പറയരുത്. ഐസലേഷൻ സെല്ലുകൾ ഭയാനകമായ അവ സ്‌ഥയിലാണ്. മതിയായ ജീവന ക്കാരില്ലാത്തതിനാൽ രോഗികളെ സെല്ലുകളിൽ പൂട്ടിയിടാൻ ഡോക്ടർമാർ നിർബന്ധിതരാ കുന്നു. പാചകക്കാർ, ശുചീകര ണത്തൊഴിലാളികൾ എന്നിവരുടെ കടുത്തക്ഷാമവുമുണ്ട്.

ഡോക്ടർമാരുടെയും ജീവന ക്കാരുടെയും മികച്ച സേവനം കൊണ്ടാണ് കേന്ദ്രങ്ങൾ മുന്നോട്ടുപോകുന്നത്. പ്രശ്ന പരിഹാരത്തിനു സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് ആരോഗ്യ-സാമൂഹിക നീതി വകുപ്പ് സെക്രട്ടറിമാർ സ്വതന്ത്ര മായ റിപ്പോർട്ട് നൽകണം. ഓരോ പ്രശ്നത്തിനും പരിഹാ രം കാണാൻ വേണ്ട സമയവും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് നിർദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!